സ്‌കീസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റലിൽ നടന്ന ബോധവൽക്കരണം ഡോ . എം .പി അബ്ദുസമദ് സമദാനി .എം പി. ഉദ്‌ഘാടനം ചെയ്തു. മനഃശാന്തി ഹോസ്പിറ്റലിലെ കൺസൽട്ടൻറ് ന്യൂറോ സൈക്യാട്രിസ്റ്റും ഡയറക്ടറുമായ ഡോ . അനീസ് അലി രചിച്ച ‘മനസ്സിലുണ്ട് കാര്യം’ എന്ന പുസ്തകം ഡോ . എം .പി അബ്ദുസമദ് സമദാനി .എം പി. പ്രകാശനം ചെയ്തു.